രാജു എന്ന ചെല്ലപ്പേരിലുള്ള ജയിംസ്‌കുട്ടി തോമസ്‌ ആണ് ഞാന്‍. എന്‍റെ ജന്മസ്ഥലം കൊല്ലം കുണ്ടറയ്ക്ക് സമീപമുള്ള പെരുമ്പുഴ എന്ന ഗ്രാമമാണ്. പക്ഷേ, ഇപ്പോള്‍  ഞാന്‍ സ്ഥിര താമസം എറണാകുളത്ത് വൈറ്റിലയില്‍ ആണ്. അടിസ്ഥാനപരമായി ഞാന്‍ ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയറാണ്. കൊല്ലം തങ്ങല്‍ കുഞ്ഞു മുസലിയാര്‍ എഞ്ചിനീയറിംഗ് കോളേജിലെ 1987 ബാച്ചില്‍ പഠിച്ചിറങ്ങിയതാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും 'ഒപ്ടോ ഇലക്ട്രോണിക്സ് ആന്റ്‍ ലേസര്‍ ടെക്നോളജി'യില്‍ ഉപരിപഠനം നടത്തി. ഇപ്പോള്‍ കേരളാ സര്‍ക്കാരിന്റെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ട്റായി ജോലി നോക്കുന്നു.

എന്റെ ഭാര്യ, അനിതാ ജയിംസ്‌ എന്നു പുനര്‍ നാമകരണം ചെയ്ത അനിതാ.എം.എസ് തിരുവനന്തപുരത്തുകാരിയാണ്. ഞങ്ങള്‍ക്കു രണ്ട് പുത്രന്മാരാണ്; ഡാനിയേല്‍ ജയിംസും, ജോസഫ് ജയിംസും.

എന്റെ സ്വഭാവം ഒറ്റപെട്ടതാണെന്ന് തോന്നുന്നു. കാരണം, എന്നെ ഒരാള്‍ ചതിച്ചാല്‍  രമ്യതയില്‍ കൊണ്ടു പോകുവാന്‍ എനിക്കു ബുദ്ധിമുട്ടാണ്. എവിടെയെങ്കിലും എന്നെ അവഗണിച്ചാല്‍ , ഞാന്‍ സ്വയം മാറി നില്‍ക്കും. നിങ്ങളുടെ തുറന്ന മനസ്സ് ഇല്ലാത്ത സ്ഥലത്ത് എന്നെ കിട്ടുകയില്ല. എന്റെ സമയം ദൈവം എനിക്കു തന്ന ഏറ്റവും വലിയ സമ്മാനമാണ്. ഒരു സെക്കന്റു പോലും ഞാന്‍ പാഴാക്കാറില്ല, പകരം ഏറ്റവും ഫലവത്തായ തരത്തില്‍ ഞാന്‍ പ്രയോജനപ്പെടുത്തുന്നു. മാനുഷിക ശക്തിയില്‍ ഞാന്‍ സമ്പന്നനാകുവാന്‍ ആഗ്രഹിക്കുന്നു. എന്റെ കഴിഞ്ഞ കാലത്തെ പറ്റി ഞാന്‍ പശ്ചാത്തപിക്കാറില്ല, കാരണം അതാണ് എന്റെ സ്വഭാവത്തിന് വേണ്ടത്ര മൂര്‍ച്ച നല്‍കിയത്.  ഞാ‍ന്‍ നിങ്ങളോട് സുതാര്യനാകുവാനും, നിങ്ങളുമായുള്ള സുഹൃത്ത്‌ ബന്ധം ആഗ്രഹിക്കുന്നത് കൊണ്ടുമാണ് ഈ വെബ് സ്ഥലം.

 

 

സന്ദര്‍ശകരുടെ ണ്ണം

 

 

If you are not able to read the above Malayalam properly, please download and install the Unicode Malayalam Font

 
   

ഈ താള്‍ രൂപകല്പന നല്‍കിയതും പരിപാലിയ്ക്കുന്നതും ജയിംസ്​കുട്ടി തോമസ്

പകര്‍പ്പവകാശം 2016-17